Home BOLLYWOOD വിവാഹത്തിന് മുന്നോടിയായി കർക്കശമായ ഡയറ്റിങ്ങുമായി കത്രീന കൈഫ്

വിവാഹത്തിന് മുന്നോടിയായി കർക്കശമായ ഡയറ്റിങ്ങുമായി കത്രീന കൈഫ്

ബോളിവു‍ഡിൽ ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത താരമാണ് നടി
കത്രീന കൈഫ്. ചിട്ടയോടെയുള്ള ഡയറ്റിങ്ങും വ്യായാമവുമാണ് തന്റെ ആരോ​ഗ്യകരമായ ശരീരത്തിന്
പിന്നിലെന്ന് കത്രീന പറഞ്ഞിരുന്നു.

വിക്കി കൗശലുമായുള്ള കത്രീനയുടെ വിവാഹ വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. വിവാഹത്തിന് മുന്നോടിയായി കർക്കശമായ ഡയറ്റിങ് ആണ്
താരം പിന്തുടരുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കാർബോഹൈഡ്രേറ്റ്, ​ഗ്ലൂട്ടൻ, ഷു​ഗർ അടങ്ങിയഭക്ഷണങ്ങളോട് പൂർണമായും അകലം പാലിച്ചിരിക്കുകയാണ് താരം. പകരം ധാരാളം സൂപ്പുകളും സാലഡും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ആരോഗ്യകരമായ ഭക്ഷണം ഒരുജീവിതരീതിയാണ് അല്ലാതെ ഡയറ്റ് മാത്രമല്ലെന്ന് അമ്മ പഠിപ്പിച്ചിട്ടുണ്ടെന്ന് കത്രീന നേരത്തേ പറഞ്ഞിരുന്നു. ലളിതമായി അമിതമാവാതെ കഴിക്കണമെന്നും അരിയാഹാരം കഴിക്കാന്‍ ഭയക്കേണ്ടതില്ലെന്നും ഡോക്ടര്‍ നിർദേശം നൽകിയിട്ടുണ്ടെന്നും കത്രീന പറഞ്ഞിരുന്നു.

 

Also Read :   ഒമിക്രോൺ വന്നുപോയവർക്ക് വീണ്ടും ബാധിക്കാം; മാസ്ക് ഉപയോ​ഗത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് മുന്നറിയിപ്പ്