തിരുവനന്തപുരം: സ്കൂൾ തുറന്ന് ഒരു മാസം കഴിഞ്ഞതിനാൽ ഡിസംബർ 13 മുതൽ വിദ്യാലയങ്ങളിൽ യൂണിഫോം നിർബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു.
സാധാരണ സ്കൂളുകളെ പോലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്കൂളുകൾ ഈ മാസം എട്ട് മുതൽ തുറന്ന് പ്രവർത്തിക്കും. ഇവർക്കുള്ള ഹോസ്റ്റലുകളും തുറന്ന് പ്രവർത്തിക്കും. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്കൂളുകളിലേക്ക് എത്താമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്തെ ഹയർസെക്കന്‍ഡറി പ്രവേശത്തിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെടുന്നു. പ്ലസ് വണ്ണിന് 71 താത്കാലിക ബാച്ചുകൾ കൂടി അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇവിടേക്ക് ഗസ്റ്റ് അധ്യാപകരെയും നിയമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക