ചര്‍മ്മ സംരക്ഷണത്തിന് പലവഴികള്‍ തേടാറുണ്ട് നാം. പ്രകൃതിദത്ത മാർഗത്തിലൂടെ ചര്‍മ്മ സംരക്ഷണം നടത്തുന്നതാണ് നല്ലത്. മൃദുലവും സുന്ദരവുമായ ചർമ്മം സ്വന്തമാക്കാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.
പ്രകൃതിയിൽ നിന്നും വളരെപ്പെട്ടന്നു ലഭിക്കുന്ന സൗന്ദര്യവർധക വസ്തുവാണ് തേൻ. കറുത്തപാടുകൾ, മുഖക്കുരു എന്നിവ അകറ്റാനും ചര്‍മ്മം മൃദുലവും സുന്ദരവുമാകാനും തേന്‍ സഹായിക്കും. ഇതിനായി ആദ്യം രണ്ട് ടീസ്പൂണ്‍ തേന്‍, നാല് ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി ഏകദേശം 15 മിനിറ്റിന് ശേഷം കഴുകി കളയുക.
ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറ്റവും നല്ലതാണ് വെള്ളരിക്ക. ഇതിനായി ആദ്യം രണ്ട് ടീസ്പൂൺ വെള്ളരിക്കയുടെ നീര്, രണ്ട് ടീസ്പൂൺ തക്കാളിയുടെ നീര് എന്നിവ ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകാം. ആഴ്ചയില്‍ മൂന്ന് തവണ വരെ ഇത് പരീക്ഷിക്കുന്നത് ഫലം നല്‍കും.
വീട്ടില്‍ സ്ഥിരമായി ലഭ്യമായ വാഴപ്പഴം മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. ഇതിനായി പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക