Home FOOD ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ നല്ലത് കട്ടന്‍കാപ്പി തന്നെയാണ്; അറിയാം കട്ടൻ കാപ്പിയുടെ കൂടുതൽ ഗുണങ്ങൾ

ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ നല്ലത് കട്ടന്‍കാപ്പി തന്നെയാണ്; അറിയാം കട്ടൻ കാപ്പിയുടെ കൂടുതൽ ഗുണങ്ങൾ

കട്ടന്‍കാപ്പി കുടിക്കുന്നവരും, പാല്‍ക്കാപ്പി കുടിക്കുന്നവരും ഉണ്ട്, എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ നല്ലത് കട്ടന്‍കാപ്പി തന്നെയാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

കാപ്പിയുടെ പല ആരോഗ്യ ഗുണങ്ങളെ കുറിച്ചും നമുക്കറിയാം.

➤ ഓര്‍മ ശക്തി വര്‍ധിപ്പിക്കാന്‍ ഉത്തമമായ ഒരു പാനീയമാണ് കട്ടന്‍കാപ്പി. കട്ടന്‍കാപ്പി തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കാനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ടെന്‍ഷന്‍, സ്‌ട്രെസ്, ഡിപ്രഷന്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളെ ചെറുക്കുന്നതിനും കട്ടന്‍കാപ്പിക്ക് പ്രത്യേക കഴിവാണുള്ളത്.

➤ കട്ടന്‍ കാപ്പി നാഡീവ്യവസ്ഥയെ കൂടുതല്‍ കര്യക്ഷമമാക്കി മാറ്റുകയും. സന്തോഷം നല്‍കുന്ന ഹോര്‍മോണുകള്‍ കൂടുതല്‍ ഉത്പാതിപ്പിക്കുകയും ചെയ്യും.

➤ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറം തള്ളുന്നതിനും കട്ടന്‍കാപ്പി ദിവസേന കുടിക്കുന്നതിലൂടെ സാധിക്കും.

കാപ്പി ശരീരത്തിന് ഉന്‍മേഷം നല്‍കുമെന്ന് നമുക്കറിയാം. കാപ്പി കുടിക്കുന്നതിലൂടെ കൂടുതല്‍ കായികബലം കൈവരിക്കകൂടി ചെയ്യും എന്നത് അധികം ആര്‍ക്കും അറിയില്ല.

Also Read :   ട്യൂഷന്‍ ക്ലാസിന് പോവുകയായിരുന്ന പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം; ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ