വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമാരോപിച്ചുള്ള ബിഹാർ സ്വദേശിനിയുടെ പരാതിയിൽ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവിടുന്നതിൽ ആശങ്കയില്ലെന്ന് ബിനോയ് കോടിയേരി പറഞ്ഞു.
ഫലം പരസ്യപ്പെടുത്തണമെന്ന യുവതിയുടെ അപേക്ഷ ജനുവരി 4നു ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു പ്രതികരണം. പീഡനക്കേസ് റദ്ദാക്കണമെന്ന് അഭ്യർഥിച്ചുള്ള ഹർജി ഹൈക്കോടതിയിലുണ്ടെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ബിനോയ് പറഞ്ഞു
അതിനിടെ, പീഡനക്കേസിൽ അന്ധേരി ദിൻഡോഷി സെഷൻസ് കോടതിയിൽ ഈ മാസം 13ന് വിചാരണ ആരംഭിക്കും. ഇക്കൊല്ലം ജനുവരിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും കോവിഡിനെത്തുടർന്ന് നടപടി നീളുകയായിരുന്നു.
ഡാൻസ് ബാർ നർത്തകിയായിരുന്ന യുവതി 2019 ജൂണിലാണു മുംബൈ ഓഷിവാര പൊലീസിൽ പരാതി നൽകിയത്. 8 വയസ്സുള്ള മകനു നീതി ലഭിക്കണമെന്നും ഡിഎൻഎ റിപ്പോർട്ട് തുറന്നാൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമാകുമെന്നുമാണു യുവതിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക