കൊച്ചി∙ പഠിച്ചത് വക്കീൽ പണിയാണ്. ഇനി അത് ചെയ്ത് മുന്നോട്ടുപോകും. സിനിമ എന്റെ പാഷനാണ്.
അതും ഒപ്പം കൊണ്ടുപോകും’ – എറണാകുളത്ത് ഹൈക്കോടതിയോട് ചേര്‍ന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്സിൽ ലോ ഓഫിസ് പ്രവർത്തനം ആരംഭിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനീഷ് കോടിയേരി.
‘രണ്ടര വർഷം മുൻപ് തീരുമാനിച്ചതാണ്. പലകാര്യങ്ങൾ െകാണ്ട് നീണ്ടുപോയി. പഠിച്ചിറങ്ങിയ സമയത്ത്
ദുബായിൽനിന്നും നല്ലൊരു ഓഫർ വന്നു. അന്ന് അങ്ങോട്ടു പോയി. ഇനി പഠിച്ച വക്കീൽ പണി ചെയ്ത്
മുന്നോട്ടുപോകണം. സിനിമ വിട്ടുകളയില്ല. അതും ഒപ്പമുണ്ടാകുമെന്ന് ബിനീഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക