പുതുക്കാട് : ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലെ മീറ്റർ ബോർഡിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്കാണു സംഭവം.
ബിജെപി മണ്ഡലം പ്രസിഡന്റുമാരായ എ.ജി. രാജേഷ്, അരുൺ പന്തല്ലൂർ എന്നിവർ സഞ്ചരിച്ച കാറിലാണ് പാമ്പിനെ കണ്ടത്. സ്റ്റിയറിങ്ങിന് മുൻപിലെത്തി പാമ്പ് തല പൊക്കിയതോടെ കാർ നിർത്തിയിട്ടു.
പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് വനംവകുപ്പിലെ പരിസ്ഥിതി പ്രവർത്തനെത്തി പിടികൂടാൻ ശ്രമിച്ചെങ്കിലും പാമ്പ് ഉള്ളിലേക്കു കയറിപ്പോയി. പിന്നീട് ആമ്പല്ലൂരിലെ സർവീസ് സെന്ററിലും പേരാമ്പ്രയിലെ വർക് ഷോപ്പിലും കാർ എത്തിച്ചു.
ഡാഷ് ബോർഡ് അഴിച്ചുമാറ്റി വൈകുന്നേരം വരെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്നും പാമ്പിനെ പിടിക്കാനുള്ള ശ്രമം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക