Home INTERVIEWS ഗാനരംഗത്തിൽ ജൂഹി ചൗളയെ കെട്ടിപ്പിടിച്ചത് കണ്ട് മകൻ പൊട്ടിക്കരഞ്ഞു; സണ്ണി ഡിയോൾ

ഗാനരംഗത്തിൽ ജൂഹി ചൗളയെ കെട്ടിപ്പിടിച്ചത് കണ്ട് മകൻ പൊട്ടിക്കരഞ്ഞു; സണ്ണി ഡിയോൾ

ജൂഹി ചൗളയുമായുള്ള പ്രണയരംഗം അഭിനയിക്കുന്നത് കണ്ട് മകൻ പൊട്ടിക്കരഞ്ഞിരുന്നുവെന്ന് സണ്ണി ഡിയോൾ. സ്വകാര്യ ചാനൽ പരിപാടിക്കിടെയാണ് മകൻ കരൺ ഡിയോളിന്റെ ‘സങ്കടം’ സണ്ണി ഡിയോൾ വെളിപ്പെടുത്തിയത്.

ഡർ എന്ന ചിത്രത്തിലെ പാട്ട് രംഗം ചിത്രീകരിക്കുമ്പോൾ മകൻ കരൺ സെറ്റിലുണ്ടായിരുന്നു. ബന്ധുവിന്റെ കയ്യിലിരുന്ന് അവൻ എന്നെ നോക്കി കൊണ്ടിരുന്നു. നടി ജൂഹി ചൗളയുമായുള്ള പ്രണയരംഗമാണ് അന്ന് എനിക്ക് അഭിനയിക്കേണ്ടിയിരുന്നത്.

ഗാനരംഗത്തിൽ ജൂഹിയെ ഞാൻ കെട്ടിപ്പിടിക്കുന്നതു കണ്ട് കരൺ നിർത്താതെ വാവിട്ടു കരഞ്ഞു’ സണ്ണി ഡിയോൾ പറഞ്ഞു. നിമിഷങ്ങൾക്കകം സണ്ണി ഡിയോളിന്റെ വെളിപ്പെടുത്തൽ വൈറലായി. കരണിന്റെ സങ്കടക്കഥ കേട്ട് ആരാധകർക്ക് ചിരിയടക്കാനാവുന്നില്ല. രസകരമായി ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്തായാലും വെളിപ്പെടുത്തലിന് പിന്നാലെ ജൂഹിയുമൊത്തുള്ള സണ്ണി ഡിയോളിന്റെ ആ ഗാനം യൂട്യൂബിൽ തിരയുകയാണ് ആരാധകർ.

Also Read :   സീനിയർ സിറ്റിസൺസ് സ്പെഷ്യൽ എഫ്ഡി സ്കീം നിരക്കുകൾ: എസ്ബിഐ, എച്ച്ഡിഎഫ്സി അല്ലെങ്കിൽ ഐസിഐസിഐ ബാങ്ക്, ആർക്കാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത്