Home KERALA റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; രഹസ്യവിവരത്തിന് പിന്നാലെ റെയ്ഡ്

റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; രഹസ്യവിവരത്തിന് പിന്നാലെ റെയ്ഡ്

വിഴിഞ്ഞത്ത് റിസോര്‍ട്ടില്‍ ലഹരി പാർട്ടി നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസിന്റെ റെയ്ഡ്. റിസോര്‍ട്ടില്‍ നിന്ന് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റാണ് റെയ്ഡ് നടത്തിയത്.

ശനിയാഴ്ച രാത്രി മുതല്‍ തുടങ്ങിയ ലഹരിപാര്‍ട്ടി ഞായറാഴ്ച ഉച്ചവരെ ഉണ്ടായിരുന്നതായാണ് വിവരം. കൊച്ചിയിലേതിന് സമാനമായി വിഴഞ്ഞം, കോവളം മേഖലകളിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്ന് എക്‌സൈസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. പരിശോധന ഇപ്പോഴും തുടരുകയാണെന്നാണ് വിവരം.

Also Read :   ചികിത്സ തേടിയെത്തി കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാൻ സമീപത്തുണ്ടായിരുന്ന 108 ആംബുലൻസ് ആവശ്യപ്പെട്ടിട്ടും നൽകിയില്ല; വാഹനം ലഭിക്കാതെ ചികിത്സ വൈകി 46കാരന് ദാരുണാന്ത്യം