Home INTERNATIONAL വാൾട്ട് ഡിസ്നിയുടെ ചരിത്രത്തിലാദ്യമായി വനിതാ അധ്യക്ഷ!

വാൾട്ട് ഡിസ്നിയുടെ ചരിത്രത്തിലാദ്യമായി വനിതാ അധ്യക്ഷ!

ചരിത്രത്തിലാദ്യമായി ഒരു വനിതയെ തിരഞ്ഞെടുത്ത് പ്രമുഖ അമേരിക്കന്‍ കമ്പനിയായ വാള്‍ട്ട് ഡിസ്‌നി. 14 വര്‍ഷമായി കമ്പനിയുടെ ബോര്‍ഡ് അംഗമായ സൂസന്‍ ആര്‍നോള്‍ഡിനെയാണ് അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. 98 വര്‍ഷം നീളുന്ന കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്ത്രീയെ അധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ നിലവിലെ ചെയര്‍മാനായ ബോബ് ഐഗര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് സൂസന്റെ നിയമനം. മികച്ച പരിചയസമ്പത്തുള്ള, മാറ്റമില്ലാത്ത സമഗ്രതയുടെയും ഉടമയായ സൂസന്‍ 2007-ല്‍ കമ്പനിയുടെ ഭാഗമായ അന്നുമുതല്‍ വിലമതിക്കാനാകാത്ത സേവനമാണ് അവര്‍ നല്‍കുന്നത്-ഐഗര്‍ വ്യക്തമാക്കി.

Also Read :   കോഴിക്കോട് കാണാതായ കുട്ടികളെ മലപ്പുറത്ത് കണ്ടെത്തി