തിരുവനന്തപുരം വിഴിഞ്ഞത്ത് കരിക്കാത്തുള്ള റിസോർട്ടിൽ എക്സൈസ് പരിശോധന നടത്തി. റിസോർട്ടിൽ ലഹരി പാർട്ടി നടന്നതായി പരിശോധനയിൽ കണ്ടെത്തി.
നിർവാണ എന്ന സംഘമാണ് പാർട്ടി സംഘടിപ്പിച്ചത്. ഇന്നലെ രാത്രി തുടങ്ങിയ പാർട്ടി ഇന്നു ഉച്ചവരെ നീണ്ടുനിന്നുവെന്നാണ് വിവരം.
റെയിഡിൽ എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചോദ്യം ചെയ്ത് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക