രാജ്യസഭയിലെ പ്രതിപക്ഷ എംപിമാരുടെ സസ്പെന്ഷന് നടപടിക്കുപിന്നാലെ സന്‍സദ് ടിവി അവതാരക സ്ഥാനം രാജിവെച്ച് പ്രിയങ്ക ചതുര്‍വേദി എംപി.
രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായിഡുവിന് പ്രിയങ്ക ചതുര്‍വേദി അയച്ച കത്തില്‍, വളരെ വേദനയോടെയാണ് താന്‍ സന്‍സദ് ടിവിയുടെ മേരി കഹാനി എന്ന പരിപാടിയുടെ അവതാരക സ്ഥാനം ഒഴിയുന്നതെന്ന് പ്രിയങ്ക അറിയിച്ചു.
ഒരു ഷോയ്ക്കായി സന്‍സദ് ടിവിയില്‍ ഇടം പിടിക്കാന്‍ താന്‍ തയ്യാറല്ല, പക്ഷേ സ്ഥാനം നിഷേധിക്കപ്പെടുകയാണ് എന്നും പ്രിയങ്ക ചതുര്‍വേദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക