Home LATEST NEWS ഭർതൃവീടിനു സമാനമായ സൗകര്യങ്ങൾ താൻ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ ഒരുക്കണം: യുവതിയുടെ ആവശ്യം സുപ്രിംകോടതി തള്ളി

ഭർതൃവീടിനു സമാനമായ സൗകര്യങ്ങൾ താൻ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ ഒരുക്കണം: യുവതിയുടെ ആവശ്യം സുപ്രിംകോടതി തള്ളി

ന്യൂഡൽഹി: ഭർതൃവീടിനു സമാനമായ സൗകര്യങ്ങൾ താൻ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ ഒരുക്കണമെന്ന യുവതിയുടെ ആവശ്യം സുപ്രിംകോടതി തള്ളി.

ജസ്റ്റിസ് എൽ നാഗേശ്വര റാവു, ബിആർ ഗവായ് എന്നിവടങ്ങുന്ന ബഞ്ചാണ് യുവതിയുടെ ആവശ്യം തള്ളിയത്.

മുംബൈയിലെ ആഡംബര വീട്ടിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. യുവതിയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങളെത്തുടർന്ന് യുവതി സ്വയം മറ്റൊരു വീട്ടിലേക്ക് മാറി താമസിക്കുകയായിരുന്നു.

കേസിന്റെ വിചാരണക്കിടെ മുംബൈയിൽ തന്നെ വാടകയ്ക്ക് ഒരു വീട് കണ്ടെത്താനും, ഇതിന് വേണ്ടുന്ന സഹായങ്ങൾ യുവതിക്ക് ചെയ്തു നൽകാനും മുംബൈ ബാന്ദ്ര കുടുംബ കോടതി രജിസ്ട്രാറോട് സുപ്രിംകോടതി നിർദേശിച്ചിരുന്നു. യുവതി നേരത്തെ താമസിച്ചിരുന്ന വീടിനു സമാനമായ വലിപ്പമുള്ള കെട്ടിടം കണ്ടെത്താനായിരുന്നു കോടതി ഉത്തരവിലുണ്ടായിരുന്നത്.

കുടുംബ കോടതി നിർദേശ പ്രകാരം ആർകിടെക്ട് ബാന്ദ്രയിലും ജൂഹുവിലുമായി 17 വീടുകൾ കണ്ടെത്തിയെങ്കിലും യുവതി എല്ലാം നിരാകരിച്ചു.

വീടുകൾക്ക് തന്റെ ഭർതൃവീടിന്റെ അത്രയും സൗകര്യങ്ങൾ ഇല്ലെന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ യുവതിയുടെ ഈ സമീപനത്തെ കോടതി വിമർശിച്ചു.

ഭർതൃവീടിന് സമാനമായ ആഡംബരമുള്ള വീട് തെരഞ്ഞെടുക്കാൻ എങ്ങനെയാണ് കഴിയുകയെന്ന് കോടതി ചോദിച്ചു. അത് യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്നും ബഞ്ച് ചൂണ്ടിക്കാട്ടി. ദമ്പതികളുടെ വിവാഹമോചനക്കേസ് 6 വർഷമായി കുടുംബകോടതിയിലാണ്. കേസിൽ വേഗത്തിൽ തീർപ്പു കൽപ്പിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.

Also Read :   ആദ്യമായി രാത്രിയില്‍ സിറ്റിങ് നടത്തി കേരള ഹൈക്കോടതി; കൊച്ചി തുറമുഖത്തുള്ള ചരക്കുകപ്പലിന്റെ യാത്ര തടഞ്ഞു