Home LATEST NEWS ലോക ബാഡ്‌മിന്‍റൺ ടൂര്‍ ഫൈനല്‍സിൽ വെള്ളിയോടെ പി വി സിന്ധുവിന് തോൽവി

ലോക ബാഡ്‌മിന്‍റൺ ടൂര്‍ ഫൈനല്‍സിൽ വെള്ളിയോടെ പി വി സിന്ധുവിന് തോൽവി

ലോക ബാഡ്‌മിന്‍റൺ ടൂര്‍ ഫൈനല്‍സിൽ വെള്ളിയോടെ പി വി സിന്ധുവിന് തോൽവി. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം ആന്‍ സി യോങിനോടാണ് ഇന്ത്യൻ താരം സിന്ധു തോറ്റത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് 19കാരിയായ ആനിന്റെ ജയം. സ്കോര്‍: 21-16, 21-12. സീസണിലെ എട്ട് മികച്ച താരങ്ങള്‍ മാത്രം മത്സരിക്കുന്ന ടൂര്‍ ഫൈനല്‍സിൽ രണ്ടാം തവണയാണ് സിന്ധു ഫൈനലില്‍ തോൽക്കുന്നത്.

2017ലെ ഫൈനലില്‍ തോറ്റ പി വി സിന്ധു 2018ൽ കിരീടം നേടിയിരുന്നു. ലോക ബാഡ്‌മിന്‍റൺ ടൂര്‍ ഫൈനല്‍സില്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം അന്ന് സിന്ധു സ്വന്തമാക്കിയിരുന്നു. ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ ശേഷം മികച്ച ഫോമിലായിരുന്നു സിന്ധു. അതിന് ശേഷം നടന്ന ഫ്രഞ്ച് ഓപ്പണിലും ഇന്‍ഡോനേഷ്യ മാസ്റ്റേഴ്‌സിലും ഇന്‍ഡോനേഷ്യ ഓപ്പണിലും സെമിയിലെത്തിയിരുന്നു. മാര്‍ച്ചില്‍ നടന്ന സ്വിസ് ഓപ്പണിലെ റണ്ണേഴ്‌സ് അപ്പുമാണ് ലോക റാങ്കിംഗില്‍ ഏഴാം റാങ്കുകാരിയായ സിന്ധു.

Also Read :   വ്യായാമം നിർത്താൻ ആവശ്യപ്പെട്ട അമ്മയെ മാനസിക രോഗിയായ മകൻ ഡംബെൽ ഉപയോഗിച്ച് കൊലപ്പെടുത്തി