ബെംഗളൂരു: മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, തിയേറ്ററുകൾ, സിനിമാ ഹാളുകൾ എന്നിവയിൽ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് കൊവിഡ് വാക്സിനേഷൻ നിർബന്ധമാക്കി കർണാടക സർക്കാർ .
മുൻകൂർ വിവരങ്ങളില്ലാതെ ഉദ്യോഗസ്ഥർ പതിവായി പരിശോധന നടത്തുമെന്നും നിയമങ്ങൾ ലംഘിച്ചാൽ ദുരന്തനിവാരണ നിയമം 2005 പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്നും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ, ജവഹർ നവോദയ വിദ്യാലയത്തിലെ 59 വിദ്യാർത്ഥികളടക്കം 69 പേർക്ക് കോവിഡ് -19 പോസിറ്റീവ് ആണെന്നും എല്ലാവരും രോഗലക്ഷണങ്ങളില്ലാത്തവരാണെന്നും ആരോഗ്യ ഓഫീസർ അറിയിച്ചു.
“ഞങ്ങൾ ഇവിടെ ജെഎൻവിയിൽ 457 പേരിൽ പരിശോധനകൾ നടത്തി, അതിൽ 59 വിദ്യാർത്ഥികളും 10 ജീവനക്കാരും കോവിഡ് -19 ന് പോസിറ്റീവ് ആയി.
അവർ രോഗലക്ഷണങ്ങളില്ലാത്തവരാണ്, പക്ഷേ ഞങ്ങൾ അവരെ ക്വാറന്റൈന് ചെയ്തു,” ജില്ലാ ആരോഗ്യ ഓഫീസർ ഡോ എസ് എൻ ഉമേഷ് പിടിഐയോട് പറഞ്ഞു.
Bengaluru | Mall visitors being asked for their complete vaccination certificates before entry into the mall, as per Karnataka govt rules
This is a very good move to ensure the safety of people by the state govt. There is no reason to not take the COVID vaccine, says a visitor. pic.twitter.com/iOAkeyLuGg
— ANI (@ANI) December 4, 2021
പരിശോധനയ്ക്ക് വിധേയരായ എല്ലാവരുടെയും പരിശോധനാ റിപ്പോർട്ടുകൾ വന്നിട്ടുണ്ടെന്നും 69 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ജെഎൻവിയിലെ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും കുത്തിവയ്പ്പ് നൽകിയിട്ടുണ്ടെന്നും ഉമേഷ് പറഞ്ഞു.
സ്കൂൾ താൽകാലികമായി സീൽ ചെയ്യുകയും ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും അവിടെ വിന്യസിച്ചതായും ജില്ലാ അധികാരികളുടെ വൃത്തങ്ങൾ അറിയിച്ചു. മുറികളും അണുവിമുക്തമാക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക