ക്രിസ്മസിനു ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മുന്തിരി വൈൻ. കേക്കിന്റെ കൂടെ കഴിക്കാൻ വൈൻ
ഇല്ലാതെ എന്ത് ക്രിസ്തുമസ്. വൈൻ കഴിക്കുമ്പോൾ എല്ലാവർക്കും നല്ല ക്രിസ്റ്റൽ ക്ലിയർ വൈൻ
കഴിക്കാനാണ് ഇഷ്ടം .ഒരു ചേരുവ കൂടി ഇതിൽ ചേർത്താൽ വൈൻ പെട്ടെന്ന് ക്ലിയർ ആയിക്കിട്ടും
ചേരുവകൾ
പഴുത്ത കറുത്ത ജ്യൂസ് മുന്തിരി – 2 കിലോഗ്രാം
പഞ്ചസാര – 1.5 കിലോഗ്രാം
ആക്റ്റീവ് ഡ്രൈ യീസ്റ്റ് – 4 ടീസ്പൂൺ
ഓറഞ്ച് തൊലി – 2
കറുവാ പട്ട – 6
വെള്ളം – 3 ലിറ്റർ
ഇഞ്ചി – 1 വലിയ കഷ്ണം
സൂചി ഗോതമ്പ് – 4 ടേബിൾ സ്പൂൺ
എഗ്ഗ് വൈറ്റ് – 2 അല്ലെങ്കിൽ ബേക്കിങ് സോഡ – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
മുന്തിരി മണികൾ ഉതിർത്തെടുത്തു നല്ല പോലെ കഴുകി കോട്ടൺ ടൗവൽ കൊണ്ട് വെള്ളം ഒപ്പിയെടുക്കണം.
വൈൻ ഇട്ടുവയ്ക്കാനുള്ള ഗ്ലാസ്സ് ജാർ അല്ലെങ്കിൽ ഭരണി ചൂടുവെള്ളത്തിൽ കഴുകി തുടച്ചു വയ്ക്കണം.
മുന്തിരി ഒരു ബൗളിലേക്കു ഇട്ട് അതിൽ കുറച്ചു പഞ്ചസാരയും ചേർത്ത് നന്നായി ഉടച്ചെടുക്കണം.
മരത്തവി ഉപയോഗിക്കാം.
മുട്ടയുടെ വെള്ള ചെറുതായി ബീറ്റ് ചെയ്തെടുക്കണം.
ഇതും ബാക്കി എല്ലാ ചേരുവകളും ഭരണിയിൽ ഇട്ടു വെള്ളം ഒഴിച്ച് മരത്തവി കൊണ്ട് നന്നായി ഇളക്കുക.
ഭരണിയുടെ കുറച്ചു ഭാഗം ഒഴിച്ചിടണം. ഭരണി അടച്ചു ഒരു കോട്ടൺ തുണി കൊണ്ട് മൂടികെട്ടണം.
10 ദിവസം ഇളക്കി കൊടുക്കണം. 5 ദിവസം അനക്കാതെ വയ്ക്കുക. പിന്നീട് ഊറ്റിയെടുത്തു ഭരണിയിൽ
ഇട്ട് മട്ട് ഊറി വരാൻ അനുവദിക്കുക.
ആവശ്യത്തിന് ഊറ്റി കുപ്പിയിലാക്കി ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക