മഞ്ജുവാര്യർ സിനിമയിൽ അരങ്ങേറ്റം കുറിച്ച തൊണ്ണൂറുകളുടെ പകുതിയിലും, പിന്നീട് 14 വർഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്നേഹത്തോടെയും സ്വന്തം വീട്ടിലെ കുട്ടിയെന്നതുപോലെയുമാണ് മലയാളികൾ താരത്തെ ചേർത്തുപിടിച്ചത്.
പൊതുവെ സൂപ്പർസ്റ്റാർ പട്ടം നായകൻമാർക്ക് മാത്രം കൽപ്പിച്ചുകൊടുക്കാറുള്ള സിനിമാലോകത്ത് മഞ്ജുവും ഒരു സൂപ്പർസ്റ്റാർ ആയി മാറി.
സിനിമകളിലെ മഞ്ജുവിനെ മാത്രമല്ല, ജീവിതത്തിലെ മഞ്ജുവിനെയും മലയാളികൾക്ക് ഇഷ്ടമാണ്. അതുകൊണ്ടുതന്നെയാണ്, സ്ക്രീന്‍ അപ്പുറത്തെ മഞ്ജുവിന്റെ വിശേഷങ്ങളറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്കിത്ര താൽപ്പര്യവും.
നടിയെന്ന രീതിയിൽ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും മഞ്ജുവിനോട് ഏറെ ബഹുമാനവും സ്നേഹവും സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും.
മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ നിരന്തരം ആഘോഷമാക്കുന്നത്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്.
ഇപ്പോഴിതാ, മഞ്ജുവിന്റെ പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. വലിയ സൺഗ്ലാസ് വെച്ച് ചിരിയോടെ നിൽക്കുകയാണ് മഞ്ജു ചിത്രങ്ങളിൽ. “ഏറ്റവും സന്തോഷകരമായ പുഞ്ചിരി നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നു,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു കുറിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക