മുല്ലപ്പെരിയാർ: മുല്ലപ്പെരിയാർ അണക്കെട്ടിൽ രാത്രിയിൽ വീണ്ടും ഷട്ടറുകൾ തുറന്നു. ഇപ്പോൾ എട്ട് ഷട്ടറുകൾ ആണ് തുറന്നത്. 5600ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി.
ഇതിനുശേഷം 8.30 ഓടെ നാല് ഷട്ടറുകൾ അടച്ചു. തുറന്നിരിക്കുന്ന അഞ്ച് ഷട്ടറുപകൾ വഴി 2099.95 ക്യുസെക്സ് വെള്ളം ഒഴുക്കി വിടുന്നുണ്ട്. മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടി ആണ്
രാത്രിയിൽ നാല് ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം ഉയർത്തി 4000ഘനയടി വെള്ളം തുറന്നുവിടുന്നുണ്ടായിരുന്നു. തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടിയതോടെ പെരിയാർ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിനിടെ വണ്ടിപ്പെരിയാർ കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം എന്നിവിടങ്ങളിലെ ചില വീടുകളിൽ വെള്ളം കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക