ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും മുല്ലപെരിയാർ ഡാമിൽ നിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്നതുമായ സാഹചര്യത്തിൽ ഇടുക്കി ഡാമിൽ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. നിലവിൽ ജലനിരപ്പ് 2401 അടിയാണ്.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തമിഴ്നാട് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കിത്തുടങ്ങി. തുറന്നിരിക്കുന്ന 5 സ്പില്‍വേ ഷട്ടറുകള്‍ 60 സെ.മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്റില്‍ 3,967 ഘനയടി വെള്ളമാണ് ഇടുക്കി ഡാമിലേക്ക് ഒഴുക്കിവിടുന്നത്.
തമിഴ്നാട് 1867 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. നിലവില്‍ 141.95 അടിയാണ് ജലനിരപ്പ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2400.96 അടിയായി ഉയര്‍ന്നിട്ടുണ്ട്. 2403 അടിയാണ് പരമാവധി സംഭരണ ശേഷി.
പ്രതികരിക്കാൻ ഇവിടെ എഴുതുക