തിരുവനന്തപുരം: റഷ്യയില്‍ നിന്ന് കേരളത്തില്‍ മടങ്ങിയെത്തിയ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരികരിച്ചു. തിരുവനന്തപുരം വിമാനത്താവളം വഴി 29ന് എത്തിയ ആള്‍ക്ക് ആണ് കോവിഡ്.
വിമാനത്താവളത്തിലെ പരിശോധനയില്‍ നെഗറ്റിവ് ആയിരുന്നു . ഇയാളുടെ കുടുംബത്തിലെ മറ്റു 2 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
ഇതേ സംഘത്തിലെ ഒരാളുടെ സാമ്പിള്‍ ജനിതക പരിശിധനയ്ക്ക് അയച്ചിരിക്കുകയാണ് . 30 അംഗ സംഘത്തില്‍ കൊച്ചി വിമാനതാവളത്തില്‍ ഇറങ്ങിയവരെ പരിശോധിച്ചു നിരീക്ഷണത്തില്‍ ആക്കുന്നതില്‍ വീഴ്ച ഉണ്ടായിരുന്നു.
ഒമിക്രോണില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നതിന് മുന്‍പ് കേരളത്തിലെത്തിയവരെ കണ്ടെത്തി മുന്‍കരുതലെടുക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക