അട്ടപ്പാടി: ശിശുമരണങ്ങള്‍ തുടര്‍ക്കഥയായ അട്ടപ്പാടിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഇന്ന് സന്ദര്‍ശനം നടത്തും. യുഡിഎഫ് തീരുമാനം അനുസരിച്ചാണ് സന്ദര്‍ശനം.ശിശു മരണങ്ങളുണ്ടായ ഊരുകളിലാണ് സന്ദര്‍ശനം.
രാവിലെ എട്ടു മണിക്ക് വീട്ടിയൂര് ഊരിലെത്തി ഗീതു, സുനീഷ് ദമ്പതികളെകാണും. പിന്നാലെ പാടവയല്‍ ഊരിലും കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലും സന്ദര്‍ശനം നടത്തും.
രാവിലെ പത്തി മണിയോടെ അഗളിയില്‍ യുഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യും.സതീശനൊപ്പം മണ്ണാര്‍കാട് എംഎല്‍എ എന്‍.ഷം ഷുദ്ദീന്‍ ഉള്‍പ്പടെയുള്ള നേതാക്കളും അട്ടപ്പാടിയിലെത്തുന്നുണ്ട്.
യോഗം ഉണ്ടെന്ന് അറിയിച്ച് കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയശേഷം ആരോഗ്യമന്ത്രി അട്ടപ്പാടിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രതിപക്ഷ നേതാവിന് മുന്‍പ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമാകാം ആരോഗ്യമന്ത്രിയുടേത് എന്ന് കഴിഞ്ഞ ദിവസം പ്രഭുജാസ് ആരോപണം ഉന്നയിച്ചിരുന്നു.
തനിക്ക് പറയാനുള്ളത് കേള്‍ക്കാതെ തന്നെ അഴിമതിക്കാരനാക്കാനാണ് നീക്കം. തന്നെ മാറ്റിനിര്‍ത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും പ്രഭുദാസ് വ്യക്തമാക്കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക