സുരക്ഷിതമായും ആരോഗ്യകരമായും ശരീരഭാരം കൂട്ടാനുള്ള മാർഗങ്ങൾ തേടുന്നവരാണവർ. ശരീരഭാരം കൂട്ടാൻ എളുപ്പമാണെന്ന് കേൾക്കുമ്പോൾ തോന്നാം.
എന്നാൽ വർക്ക് ഔട്ടിനോടൊപ്പം ശരിയായ ഭക്ഷണം ശരിയായ അളവിൽ കഴിച്ചാലേ ആരോഗ്യകരമായി ശരീരഭാരം കൂടുകയുള്ളൂ. ഇത് എങ്ങനെ സാധ്യമാകും എന്നറിയാം.
∙ശരീരഭാരം കൂട്ടാനാഗ്രഹിക്കുന്നവർ ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത്, പഴങ്ങൾ, പാൽ ഇവ ഭക്ഷണത്തില്‍
ഉൾപ്പെടുത്തണം. മുഴുധാന്യങ്ങളും സ്റ്റാർച് അടങ്ങിയതുമായ, കാലറി കൂടിയ ഭക്ഷണം ശീലമാക്കാം.
∙ആരോഗ്യകരമായ കൊഴുപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഒലിവ് ഓയിൽ, നെയ്യ്, സീഡ്സ്, നട്സ്, നട്
ബട്ടർ ഇവയെല്ലാം ശരീരഭാരം കൂട്ടാൻ സഹായിക്കും. മാത്രമല്ല ഇവയെല്ലാം കൊളസ്ട്രോളിനെ
നിയന്ത്രിക്കുന്നവയും എല്ലുകൾക്കും ഹൃദയത്തിനും ആരോഗ്യമേകുന്നവയുമാണ്.
∙ശരീരഭാരം കുറയ്ക്കാനെന്നപോലെ ഭാരം കൂട്ടാനും വർക്ക് ഔട്ട് പ്രധാനമാണ്. ധാരാളം ഭക്ഷണം
കഴിക്കുക എന്നതല്ല. കൊഴുപ്പ് അടിഞ്ഞു കൂടാതെ നിയന്ത്രിക്കാനും മസിൽ മാസ് ലഭിക്കാൻ സഹായകവും
ആയിരിക്കണം. ഭാരം കൂട്ടാൻ ആശ്രയിക്കുന്ന മാർഗങ്ങൾ ഇതിന് സ്ട്രെങ്ത് ട്രെയിനിങ് ഏറെ പ്രധാനമാണ്.
∙ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർ ഏറെ നേരം വിശന്നിരിക്കാൻ പാടില്ല. പട്ടിണി
കിടക്കാനും പാടില്ല. ആരോഗ്യകരമായി ശരീരഭാരം കൂട്ടാൻ ഇടയ്ക്കിടെ ചെറിയ അളവിൽ
പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കണം. നാലുമണിക്കൂറിലധികം ഭക്ഷണം കഴിക്കാതെയിരിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക