പ്രായഭേദമന്യ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. പലകാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. എന്നാൽ ഇതിന്റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്നതും കൂടുതലാണ്. എന്നാൽ മുടി കൊഴിച്ചിലിന്റെ കാരണം മിക്കവർക്കും അറിയുകയില്ല എന്നതാണ് വാസ്തവം.
ഹോർമോൺ വ്യതിയാനമാണ് ഇതിൽ പ്രധാനം. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് കാരണമാകും. കൂടാതെ വിറ്റാമിൻ എ, ബി 12, ഡി, സി എന്നിവയുടെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നതായും കണ്ടെത്തിയിരിക്കുകയാണ് വിദഗ്ധ ഡോ. റിങ്കി കപൂർ.
തലയോട്ടിയിലെ അണുബാധ മുടികൊഴിച്ചിലുണ്ടാക്കുന്ന പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണെന്നും അവർ പറയുന്നു. ബാക്ടീരിയ, യീസ്റ്റ്, അല്ലെങ്കിൽ ഫംഗസ് എന്നിവ വളരുകയും രോമകൂപങ്ങളെ ബാധിക്കുകയും ചെയ്യുമ്പോൾ അണുബാധ ഉണ്ടാകുന്നു. ഈ പ്രശ്നം ആന്റിബയോട്ടിക് അല്ലെങ്കിൽ ആന്റി ഫംഗൽ മരുന്നുകൾ ഉപയോഗിച്ച് സുഖപ്പെടുത്താവുന്നതാണ്. മുടിയിൽ കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. പിസിഒഎസ്, ആർത്തവവിരാമം, പ്രമേഹം, പൊണ്ണത്തടി, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി പലതും മുടി കൊഴിയാൻ കാരണമാകുമെന്നും അവർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക