ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടന്ന വിചിത്ര വിവാഹത്തിന്റെ വാർത്തയാണ് പുറത്തു വരുന്നത്. വിവാഹസമയത്ത് വരനും വധുവും വരണമാല്യം കൈമാറുന്ന സമയത്താണ് വധുവിന്റെ കാമുകൻ രംഗപ്രവേശം ചെയ്യുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ബന്ധുക്കളാൽ ചുറ്റപ്പെട്ട് വരനും വധുവും വേദിയിൽ നിൽക്കുകയാണ്. ചടങ്ങുകൾക്ക് ശേഷം വരൻ വധുവിന് വരണമാല്യം അണിയിക്കാനായി അടുത്തെത്തി. അപ്പോഴാണ് മുഖമെല്ലാം മൂടിയ ഒരാൾ വേദിയിലേക്ക് എത്തുന്നത്.
ഇയാൾ വധുവിനെ ബലമായി പിടിച്ച് നെറ്റിയിൽ സിന്ദൂരം അണിയിച്ചു. വധു ഇതിനെ തടുക്കുന്നുമുണ്ട്. പിന്നീട് അവിട നിന്നയാളുകൾ മുൻകാമുകനെ കൈകാര്യം ചെയ്യുന്നതും വിഡിയോയിൽ കാണാം.
In UP's Gorakhpur, a spurned youth gatecrashed an ongoing wedding and applied vermilion to the to-be bride. Families and relatives tried to overpower him resulting in a major ruckus at the venue. pic.twitter.com/Ak94I50WRo
— Piyush Rai (@Benarasiyaa) December 7, 2021
വിവാഹവേദിയിലെ നാടകീയ രംഗങ്ങൾ ഇവിടെ അവസാനിച്ചില്ല. വധുവിന്റെ വീട്ടുകാർ പൊലീസിനെ ഉടനെ തന്നെ വിളിച്ച് വിവരം അറിയിച്ചു. പിറ്റേ ദിവസം തന്നെ വധു തനിക്ക് ഉറപ്പിച്ച വരനെ വിവാഹം ചെയ്തു. മുൻകാമുകനെ സമന്വയിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക