സംസ്ഥാനത്തെ 32 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. 32 വാർഡുകളിലായി 115 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനായി സംസ്ഥാനത്ത് 367 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
അതേസമയം, ക്രമസമാധാന പ്രശ്നങ്ങളുള്ള പോളിങ് ബൂത്തുകളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് ആശങ്കയുള്ളതിനാൽ തന്നെ കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വോട്ടെടുപ്പ് നടക്കുന്നത്. വോട്ട് ചെയ്യാനെത്തുന്നവർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. പോളിങ് ബൂത്തിലേക്ക് കയറുമ്പോഴും വോട്ട് രേഖപ്പെടുത്തി തിരികെ ഇറങ്ങുമ്പോഴും സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കണം. സാമൂഹിക അകലം പാലിച്ചാകണം വോട്ടെടുപ്പ് നടക്കേണ്ടത്. നാളെ രാവിലെ പത്ത് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക