‘ചിത്തിരെ സെവ്വാനം ‘ എന്ന പുതിയ തമിഴ് ചിത്രത്തിൻറെ വിശേഷങ്ങൾ പങ്കു വച്ചിരിക്കുകയാണ് നടി റിമ കല്ലിങ്കൽ. സിനിമയിൽ തന്റെ പുതിയ പോലീസ് ലുക്കിലൂടെയാണ് ചിത്രത്തിന്റെ വിശേഷങ്ങൾ ചിത്രത്തിന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ നടി പങ്കു വച്ചത്.
‘ശരിക്കും ആസ്വദിച്ച വേഷം’ എന്നാണ് താരം കുറിച്ചത്. ‘ചിത്തിരെ സെവ്വാനം ‘ സീ5ൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. Also Read – മമ്മൂട്ടിയെ ‘വിട്ടു’, ഇനി ചാക്കോച്ചനൊപ്പം; പുതിയ ചിത്രം അന്നൗൻസ് ചെയ്ത് അജയ് വാസുദേവ്
കൊറിയോഗ്രഫർ, സ്റ്റണ്ട് സിൽവ സംവിധാനം ചെയ്യുന്ന ‘ചിത്തിരെ സെവ്വാന’ത്തിൽ പൊലീസ് ഓഫിസറായാണ് റിമ എത്തുന്നത്. സായ് പല്ലവിയുടെ സഹോദരി പൂജാ കണ്ണൻ, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്.
ചെമ്പൻ വിനോദ് സംവിധാനം ചെയ്ത ഭീമന്റെ വഴി എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ് റിമ കല്ലിങ്കൽ. ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങളും റിമ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക