മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത പരമ്പരയാണ് ചക്കപ്പഴം. ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളായിരുന്നു സീരിയലില്‍ കാണിച്ചത്. മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച സീരിയലിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് എസ്.പി ശ്രീകുമാറാണ്.
ഉത്തമന് എന്ന കഥാപാത്രത്തെയാണ് നടന് അവതരിപ്പിച്ചത്. കഴിഞ്ഞയിടെയാണ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ഉത്തമന് സീരിയലില്‍ നിന്ന് പിന്മാറിയത്. കാരണം ഒന്നും പറയാതെയായിരുന്നു നടന്റെ പിന്മാറ്റം. ഇനി ഈ പരമ്പരയില്‍ ഉണ്ടാകില്ലെന്ന് മാത്രമായിരുന്നു പറഞ്ഞത്.ഇപ്പോഴിതാ ശ്രീകുമാര്‍ ഈ സീരിയലില്‍ നിന്ന് പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തുകയാണ് ഭാര്യ സ്നേഹ ശ്രീകുമാര്‍. ഇന്‍സ്റ്റഗ്രാം ക്യു എ സെക്ഷനിലാണ് നടി ഇക്കാര്യം പറഞ്ഞത്.
പൊതുവെ പ്രശ്നങ്ങളില്‍ നിന്ന് മാറി നില്ക്കുന്ന ആളാണ് ശ്രീ.അതുകൊണ്ട് തന്നെയാണ് ഈ മൗനം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഡയറക്ടര്‍ കാരണമാണ് ചക്കപ്പഴം വിടേണ്ടി വന്നത്. എന്നെങ്കിലും വിശദമായി ശ്രീ പറയുമായിരിക്കും. എല്ലാ ചക്കപ്പഴം ഫാന്‍സിനും ഗ്രൂപ്പിനും നന്ദി. ഇപ്പോഴും നിങ്ങള്‍ തരുന്ന ഈ സ്നേഹത്തിന്. സ്നേഹ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി കുറിച്ചു.
ഇനി ശ്രീകുമാര്‍ ചക്കപ്പഴത്തിലേയ്ക്ക് വരില്ല. നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം ക്യു എയില്‍ മറിമായത്തിലെ തന്റെ പ്രിയപ്പെട്ട താരത്തെ കുറിച്ചും സ്നേഹ പറയുന്നു. എല്ലാവരേയും ഇഷ്ടമാണ് എന്നാല്‍ മണിയേട്ടന് എപ്പോഴും ഞെട്ടിക്കുമെന്നായിരുന്നു നടന് മണികണ്ഠനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക