ഭൂരിഭാഗം ആളുകളും പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ്. നേരിട്ട് പാമ്പിനെ കണ്ടാൽ ഉണ്ടാകുന്ന അവസ്ഥയെ കുറിച്ച് പറയുകയും വേണ്ട.
വീട്ടില്‍ സോഫയുടെ അടിയില്‍ ഒളിച്ച പാമ്പിനെ പുറത്ത് എടുക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്.
അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. താന്‍ വാങ്ങിയ പുതിയ സോഫയില്‍ പാമ്പ് ഒളിച്ചിരിക്കുന്നതായി വീട്ടുടമസ്ഥന് പൊലീസിനെ വിവരം അറിയിച്ചു.
ഇതനുസരിച്ച് എത്തിയ ക്ലിയര്‍ വാട്ടര്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റാണ് അഞ്ചടി നീളമുള്ള പാമ്പിനെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക