ഓട്സില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകള്‍ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതായി അറിയപ്പെടുന്നു. ഓട്സില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന്റെ നിറവ്യത്യാസം കുറയ്ക്കാനും സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി ഓട്സ് ഏതൊക്കെ രീതിയില്‍ ഉപയോഗിക്കാമെന്നറിയാം.
ഒരു ടീസ്പൂണ്‍ തൈരില്‍ ഓട്സ് പൊടിച്ചത് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 30 മിനുട്ടിന് ഷേല്ം ശേഷം കഴുകിക്കളയാം. ഈ മിശ്രിതം നല്ലൊരു മോയിസ്ചറൈസറായി പ്രവര്‍ത്തിക്കുകയും മുഖക്കുരു മാറ്റാന്‍ സഹായിക്കുകയും ചെയ്യുന്നു.
. കറ്റാര്‍വാഴയുടെ ജെല്‍ ചുരണ്ടിയെടുക്കുക. ശേഷം ഓട്സ് പൊടിച്ചതും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് മുഖത്തിടുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം കഴുകിക്കളയാം. ഇത് ജലാംശം നിലനിര്‍ത്തുകയും രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യും.
അരക്കപ്പ് പപ്പായ നന്നായി ഉടച്ച് പേസ്റ്റാക്കി അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം കഴുകിക്കളയാം. ഈ പാക്ക് വരണ്ട ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക