തിരുവനന്തപുരം:15 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മന്ത്രിവാദി പിടിയിൽ. തിരുവനന്തപുരം കുഴിത്തറയിലാണ് സംഭവം. സംഭവത്തിൽ മന്ത്രിവാദി മണലോട സ്വദേശി ശേഖറിനെയാണ് പോലീസ് പിടികൂടിയത്.
പെൺക്കുട്ടിയുടെ സഹോദരിയായ ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ രോഗം ഭേദമാക്കുന്നതിനാണ് ശേഖറിനെ മാതാപിതാക്കാൾ സമീപിക്കുന്നത്. സഹോദരിക്ക് വേണ്ടിയുള്ള ചികിത്സയുടെ മറവിൽ മന്ത്രിവാദി പെൺക്കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവം പുറത്ത് പറയരുതെന്ന് പറഞ്ഞ് മന്ത്രിവാദി പെൺക്കുട്ടിയെ ഭീഷിണിപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ട് പോയി പരിശോധന നടത്തിയപ്പോളാണ് കുട്ടി ഗർഭിണയാണെന്നുള്ള വിവരം അറിയുന്നത്. പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയെ തുടർന്ന് മാർത്താണ്ഡം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തതു.
പ്രതികരിക്കാൻ ഇവിടെ എഴുതുക