ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്ടർ ചെന്നൈയിൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന. അപകട കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അപകട വിവരങ്ങൾ സംബന്ധിച്ച് പാർലമെന്റിൽ വിശദീകരണം നൽകും. അതിന് ശേഷം പ്രതിരോധ മന്ത്രി അപകടം നടന്ന സ്ഥലത്തേക്ക് എത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ കേന്ദ്ര മന്ത്രിസഭ അടിയന്തിര യോഗം ചേരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രതിരോധ മന്ത്രി കാര്യങ്ങൾ വിശദീകരിച്ചു. ഇതിന് ശേഷമാണ് ക്യാബിനെറ്റ് ചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക