റിപ്പോ, റിവോഴ്സ് റിപ്പോ നിരക്കുകളിൽ യാതൊരു മാറ്റവും വരുത്താതെ റിസർവ് ബാങ്ക്. തുടർച്ചയായ ഒൻപതാം തവണയാണ് റിസർവ് ബാങ്ക് ഇത്തരത്തിൽ മാറ്റം വരുത്താതെ തുടരുന്നത്. റിപ്പോ, റിവോഴ്സ് റിപ്പോ നിരക്ക് യഥാക്രമം 4, 3.35 ശതമാനമായി തന്നെ തുടരും. 2022 സാമ്പത്തികവർഷം അവസാനത്തോടെ റിപ്പോ നിരക്ക് 4.50 ശതമാനമാകുകയും ചെയ്യും. റിവേഴ്സ് റിപ്പോ നിരക്കിലും സമാനമായ രീതിയിൽ തന്നെ മാറ്റം വന്നേക്കാം.
ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ നൽകാൻ ബിഎസ്എൻഎൽ, മറ്റ് കമ്പനികൾക്കിത് വെല്ലുവിളി..!
രാജ്യത്ത് വിലക്കയറ്റ ആശങ്ക നിലനിൽക്കുന്നതിനാൽ തന്നെ ഇത്തവണ തൊട്ട് നിരക്കുകൾ സാധാരണ നിലയിലേയ്ക്ക് എത്തിക്കുവാനുള്ള ശ്രമം ആർബിഐയുടെ ഭാഗത്ത് നിന്നുണ്ടായേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. അടുത്ത കലണ്ടർ വർഷത്തിൽ രണ്ടാം പാദത്തിലും നാലാം പാദത്തിലും റിപ്പോ നിരക്ക് 25 ശതമാനം കൂട്ടിയേക്കുമെന്നും വിലയിരുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക