മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത് നിലപാടുകള്‍ തുറന്നു പറഞ്ഞും തന്റെ വിശേഷങ്ങള്‍ പങ്കുവച്ചും സോഷ്യല്‍ മീഡിയയിലും അശ്വതി സജീവമാണ്.
രണ്ടാമതൊരു മകള്‍ പിറന്നതിന്റെ സന്തോഷത്തിലാണ് അശ്വതി ഇപ്പോള്‍. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ (പ്രസവാനന്തര വിഷാദം) കുറിച്ച് അടുത്തിടെയും താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ‘ടമ്മി ടൈം’ എന്തെന്ന് തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് താരം. മകള്‍ കമലയോടൊപ്പമുള്ള വീഡിയോ ആണ് അശ്വതി പങ്കുവച്ചത്.
നവജാത ശിശുക്കളെ കുറച്ചു സമയം വയറിൽ കമിഴ്ത്തി കിടത്തുന്നതിനെയാണ് ടമ്മി ടൈം എന്നു പറയുന്നത്. ഇങ്ങനെ കമിഴ്ത്തി കിടത്തിയതിന് ശേഷം അവരുടെ പുറത്തു തട്ടി കൊടുക്കാം. തീരെ ചെറിയ കുഞ്ഞുങ്ങൾക്ക് ടമ്മി ടൈം ശരിയാകുമോ എന്ന് പലരും ചിന്തിക്കുന്നുണ്ടാകാം. അവർ സ്വയം കമിഴ്ന്നു വരില്ലേ എന്നും പല അമ്മമാരും കരുതും. എന്നാൽ അത് തെറ്റിദ്ധാരണയാണെന്നാണ് അശ്വതി പറയുന്നത്.
ഇപ്പോള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത് പൊക്കിൾകൊടി വീണതിനു ശേഷമുള്ള എല്ലാ ദിവസങ്ങളിലും കുഞ്ഞുങ്ങളെ കമിഴ്ത്തി കിടത്താം, അവരുടെ പുറത്തു തട്ടി കൊടുക്കാം എന്നാണെന്നും താരം പറയുന്നു. ഭാവിയിൽ പേശികൾ ദൃഢമായിരിക്കാനും അതുപോലെ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളെ അകറ്റാനും ടമ്മി ടൈം കാക്കുമെന്ന് അശ്വതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക