തമിഴകത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് വിഘ്നേശ് ശിവൻ . വിഘ്നേശ് ശിവൻ സിനിമകളെ കുറിച്ച് മാത്രമല്ല സ്വന്തം വിശേഷങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാറുണ്ട്. ട്രെയിൻ യാത്ര ചെയ്തതിനെ കുറിച്ചാണ് വിഘ്നേശ് ശിവൻ ഏറ്റവുമൊടുവില്‍ പറയുന്നത്.
കുറേ നാളുകള്‍ക്ക് ശേഷം ഒരു ട്രെയിൻ യാത്ര. ഫ്ലൈറ്റ് യാത്രയേക്കാള്‍ എത്രയോ മെച്ചം. ‘കാതുവാക്കുള രണ്ടു കാതല്‍’ ചിത്രം ഫൈനല്‍ മൈസൂരില്‍ തുടരുന്നുവെന്നുമാണ് വിഘ്നേശ് ശിവൻ എഴുതുന്നത്. കാമുകി നയൻതാര ചിത്രത്തിനായി ഡബ്ബ് ചെയ്യുന്നതിന്റെ ഫോട്ടോയും വിഘ്നേശ് ശിവൻ പങ്കുവെച്ചിരുന്നു.
നയൻതാരയും ചേര്‍ന്ന് റൗഡി പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. വിഘ്നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ‘പാവ കഥൈകളെ’ന്ന ആന്തോളജി ചിത്രത്തിനായാണ് വിഘ്നേശ് ശിവൻ ഏറ്റവും ഒടുവില്‍ സംവിധായകനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക