Home BEAUTY & FASHION ശൈത്യകാലം ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതാണ്; ദിവസവും ഇഞ്ചി ചേർത്ത പാൽ കുടിക്കൂ, രോഗങ്ങൾ അകന്നു നിൽക്കും

ശൈത്യകാലം ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതാണ്; ദിവസവും ഇഞ്ചി ചേർത്ത പാൽ കുടിക്കൂ, രോഗങ്ങൾ അകന്നു നിൽക്കും

ശൈത്യകാലം ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതാണ്. ഈ സീസണിൽ, പ്രതിരോധശേഷി വളരെ ദുർബലമാകും.

അത്തരമൊരു സാഹചര്യത്തിൽ ഇഞ്ചി കഴിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. ഇഞ്ചി കഴിക്കുന്നതിലൂടെ ശരീരത്തിൽ ചൂട് നിലനിൽക്കും.

ഇഞ്ചി എങ്ങനെ ഉപയോഗിക്കാം (how to use ginger)

ഇഞ്ചി നമുക്ക് പലവിധത്തിൽ ഉപയോഗിക്കാം.  അത് ഭക്ഷണത്തിലും ചായയിലും പാലിലും അങ്ങനെ പലരീതിയിലും ചേർത്ത് ഉപയോഗിക്കാം.  നിങ്ങൾ പാലിൽ ഇഞ്ചി ചേർത്ത്  കുടിച്ചാൽ അതും വളരെ നല്ലതാണ്.

ആന്റി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമായ ഇഞ്ചി പാലിൽ കലർത്തി കുടിക്കുന്നത് ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു.

ഇഞ്ചിയുടെ ഗുണങ്ങളും ഉപയോഗങ്ങളും (Benefits and uses of ginger)

ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളാൽ സമ്പുഷ്ടമായ ഇഞ്ചി വയറുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. നിങ്ങളുടെ വയറിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഇഞ്ചി ചേർത്ത പാൽ കുടിക്കുന്നത് കൊണ്ട് ആശ്വാസം ലഭിക്കും. വയറു വേദനയ്ക്കും ഇഞ്ചി ചേർത്ത പാൽ കുടിക്കുന്നത് കൊണ്ട് ഉപയോഗമുണ്ട്.

ഇത് കൂടാതെ മലബന്ധം, വയറുവേദന, അസിഡിറ്റി തുടങ്ങിയ വയറ്റിലെ പ്രശ്നങ്ങൾ ഉള്ളവർക്കും ഇഞ്ചി ചേർത്ത പാൽ കുടിക്കാം. ഇഞ്ചിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മലംബന്ധവുമായുള്ള പ്രശ്നങ്ങൾ മാറിക്കിട്ടും.   ഇഞ്ചി കഴിക്കുന്നത് ദഹനപ്രക്രിയ നല്ലതാകാനും ഉത്തമമാണ്

 

Also Read :   പാലക്കാട് കത്തിച്ച മാലിന്യക്കൂനയിൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി, ഭീതിയോടെ നാട്ടുകാർ