Home INTERNATIONAL ബറുണ്ടിയിൽ ജയിലില്‍ വൻ തീപ്പിടിത്തം: 38 പേര്‍ മരിച്ചു, 69 പേരുടെ നില അതീവ ഗുരുതരം

ബറുണ്ടിയിൽ ജയിലില്‍ വൻ തീപ്പിടിത്തം: 38 പേര്‍ മരിച്ചു, 69 പേരുടെ നില അതീവ ഗുരുതരം

ബറുണ്ടിയിലെ ജയിലില്‍ വൻ തീപ്പിടിത്തം. തീപിടിത്തത്തിൽ 38 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 69 പേരുടെ നില അതീവ ഗുരുതരമാണ്.

തലസ്ഥാനമായ ഗിറ്റേഗയിലെ തിരക്കേറിയ കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായതെന്ന് വൈസ് പ്രസിഡന്‍റ് പ്രോസ്പര്‍ ബസോംബന്‍സ അറിയിച്ചു.

വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചത്. അപകട സമയത്ത് പലരും ഉറങ്ങുകയായിരുന്നു. തീ ഉയരുന്നത് കണ്ടെങ്കിലും ക്വാർട്ടേഴ്സിന്‍റെ വാതിലുകൾ തുറക്കാൻ പോലീസ് തയ്യാറായില്ലെന്നും, വാതില്‍ തുറക്കാന്‍ അനുമതിയില്ലെന്നാണ് പോലീസ് പറഞ്ഞതെന്നും തടവുകാരന്‍ പറഞ്ഞു.

എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് തനിക്ക് അറിയില്ലെന്നും, കൂട്ടത്തിൽ പൂര്‍ണമായി തീപ്പൊള്ളലേറ്റവരുണ്ടെന്നും തടവുകാരന്‍ കൂട്ടിച്ചേര്‍ത്തു.

ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചിലരെ പോലീസ് പിക്ക്-അപ്പ് ട്രക്കുകളിൽ കയറ്റിയെന്നും മറ്റുള്ളവരെ സംഭവസ്ഥലത്ത് തന്നെ ചികിത്സിച്ചുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

പൊള്ളലേറ്റവരെ പരിചരിക്കാൻ ബറുണ്ടിയിലെ റെഡ് ക്രോസ് ടീം സ്ഥലത്തുണ്ടായിരുന്നു. ബറുണ്ടിയിലെ വലിയ മൂന്നാമത്തേതും ഏകദേശം 100 വര്‍ഷത്തോളം പഴക്കമുള്ളതുമായ ജയിലാണ് കത്തിനശിച്ചത്.

Also Read :   സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാൻ കഴിഞ്ഞു; അത് ചിലർ കവർന്നെടുത്തേക്കാമെന്ന ശ്രദ്ധ ഉണ്ടാകണം; യഥാർത്ഥ സ്നേഹിതരേ മനസിലാക്കാൻ ഈ അനുഭവങ്ങൾ സഹായിച്ചു; ശിവശങ്കറിന്റെ പിറന്നാൾ ദിന കുറിപ്പ് വൈറലാകുന്നു