സിനിമാ താരം രജനീകാന്തിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മുൻ എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികല. ചെന്നൈയിലുള്ള പോയസ് ഗാര്‍ഡനിലെത്തിയാണ് ശശികല രജനീകാന്തിനെ കണ്ടത്.
തിങ്കളാഴ്ചയായിരുന്നു കൂടിക്കാഴ്ച. തുടര്‍ച്ചയായ തല ചുറ്റല് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രജനീകാന്ത് ഒക്ടോബറിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രജനികാന്തിൻറെ ആരോഗ്യവിവരങ്ങള്‍ അറിയാനായിരുന്നു സന്ദര്‍ശനമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. വീട് സന്ദർശിച്ച ശശികല ദാദാസാഹെബ് പുരസ്കാര നേട്ടത്തില്‍ താരത്തിനെ അഭിനന്ദിക്കുകയും ചെയ്തു.
2020 ഡിസംബർ 29 ന് പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിക്കുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആരോഗ്യസ്ഥിതി മോശമായതിനാലും കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയും താരം പിന്നീട് ഇതിൽ നിന്ന് പിന്മാറി.
തുടര്‍ന്ന് രാഷ്ട്രീയ പ്രവേശന സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയുകയും, രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി രൂപീകരിച്ച രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിടുകയും ചെയ്തു.
എന്നാൽ, ശശികലയുടെ അപ്രതീക്ഷിത സന്ദര്‍ശനം ഇപ്പോൾ തമിഴ്നാട് രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക