Home BUSINESS ഡിസംബര്‍ 9ന് റിയല്‍മി ജിടി 2 പ്രോ പ്രഖ്യാപിക്കും

ഡിസംബര്‍ 9ന് റിയല്‍മി ജിടി 2 പ്രോ പ്രഖ്യാപിക്കും

 

റിയല്‍മി ജിടി 2 പ്രോ ഡിസംബര്‍ 9ന് പ്രഖ്യാപിക്കും. ക്വാല്‍ക്കം പുറത്തിറക്കുന്ന സ്നാപ്ഡ്രാഗണ്‍ 8 ജനറേഷന്‍ 1 പ്രോസസര്‍ ആണ് റിയല്‍മിയിലുള്ളതെന്ന് ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.

റിയല്‍മി ജിടി 2 പ്രോയുടെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ലോഞ്ചിം?ഗിലാകും മറ്റ് പ്രധാനപ്പെട്ട ഫീച്ചറുകള്‍ പുറത്തുവിടുക എന്നാണ് കരുതുന്നത്.

വൈബോയില്‍ പോസ്റ്റ് ചെയ്ത ടീസറില്‍ റിയല്‍മി ജിടി 2 പ്രോയുടെ പ്രഖ്യാപന തീയതി മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. ലോഞ്ചിം?ഗ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മോട്ടൊറോളയുടെ ഏറ്റവും പുതിയ മോഡല്‍ ഈ വ്യഴാഴ്ച പുറത്തിറങ്ങാനിരിക്കെ, അതിനോട് കിടപിടിക്കാനാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തല്‍.

മോട്ടൊറോളയുടെ മോട്ടോ എഡ്ജ് എക്‌സ് 30 ചൈനയില്‍ വ്യാഴാഴ്ചായണ് പുറത്തിറങ്ങുന്നത്. സ്‌നാപ്ഡ്രാഗണ്‍ 8 ജനറേഷന്‍ 1 എസ്ഒസിയുമായി പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ആണെന അവകാശവാദവുമായാണ് മോട്ടൊളോറ മോട്ടോ എഡ്ജ് എക്‌സ് 30 വിപണിയില്‍ എത്തിക്കുന്നത്. ഈ മാസം അവസാനത്തോടെ മോട്ടോ എഡ്ജ് എക്‌സ് 30 ചൈനയില്‍ വിപണിയിലെത്തും.

Also Read :   സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക്, രോഗികളുടെ ദൈനംദിന കണക്കുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറണം; നിർദേശവുമായി ആരോഗ്യവകുപ്പ്