കഴിഞ്ഞ ദിവസമാണ് ഊട്ടിക്കടുത്ത് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചത്. കുനൂരിലാണ് സംഭവം നടന്നത്. സൈനിക മേധാവിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നിരവധിപേരാണ് എത്തിയത്. ബിപിന്‍ റാവത്തിന് അനുശോചനം അറിയിച്ച് നടൻ മോഹൻലാലും എത്തി. ഏറെ സമർത്ഥനായ സൈനിക ഉദ്യോഗസ്ഥനെയാണ് രാജ്യത്തിനിപ്പോൾ നഷ്ടമായിരിക്കുന്നതെന്ന് മോഹൻലാൽ പറയുന്നു.
‘സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റേയും ഭാര്യയുടേയും മറ്റ് സായുധ സേനാ ഉദ്യോഗസ്ഥരുടേും അകാല വിയോഗത്തില്‍ വളരെയധികം ദുഃഖമുണ്ട്. അസാമാന്യ കഴിവുകളുള്ള സമര്‍ത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു. മഹാനായ സൈനികന്റേയും ഭാര്യയുടേയും മറ്റ് സൈനികരുടേയും വേര്‍പാടില്‍ ഞാനും കുടുംബവും ദുഃഖം രേഖപ്പെടുത്തുന്നു. ജീവന് പൊലിഞ്ഞ എല്ലാ സൈനികരുടേയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു’, മോഹന്‍ലാല്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക