തൃശ്ശൂർ: വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ.പ്രദീപിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സുലൂരില്‍ നിന്നു പ്രദീപിന്റെ ജന്മനാടായ തൃശൂര്‍ പൊന്നൂക്കരയിലേക്ക് പുറപ്പെട്ടു. മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടിയും മൃതദേഹം ഏറ്റുവാങ്ങി.
കേന്ദ്രമന്ത്രി വി മുരളീധരനും, ടി എൻ പ്രതാപൻ എം പിയും മൃതദേഹത്തെ അനുഗമിച്ചു. ഉച്ചയോടെ എ പ്രദീപിന്റെ മൃതദേഹം ജന്മനാടായ തൃശൂർ പൊന്നൂക്കരയിലെത്തിക്കും.
ഉച്ചയ്ക്ക് ശേഷം പുത്തൂരിലെ സ്കൂളിൽ ഒരു മണിക്കൂർ പൊതുദർശനം. സംസ്കാരം വൈകിട്ട് തൃശൂർ പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക