ഇന്തോനേഷ്യ: ഇന്തോനേഷ്യയിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കിഴക്കൻ ഇന്തോനേഷ്യയിലാണ് വൻ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 1000 കിലോമീറ്റർ വേഗത്തിൽ വരെ തിരകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കുന്നു.
രാജ്യത്തെ വടക്കൻ നഗരമായ മൗമേരയിൽ നിന്നും 100 കിലോമീറ്റർ അകലെ ഫ്ലോറസ് കടലിൽ 18.5 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 11:20 ന് ഫ്ലോറസ് കടലിൽ 76 കിലോമീറ്റർ (47 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. വലിയ ഭൂചലനത്തെ തുടർന്ന് സുനാമിക്ക് സാധ്യതയുണ്ടെന്നും യു.എസ് ജിയോളജിക്കൽ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം, നിലവിൽ ഭൂകമ്പത്തെ തുടർന്ന് ആളുകൾ മരിച്ചതായി റിപ്പോർട്ടില്ലെന്നും യു.എസ് ജിയോളജി വകുപ്പ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക