കണ്ടാല്‍ ചേമ്പിനെപ്പോലെ, എന്നാല്‍ കിഴങ്ങുണ്ടായിരിക്കുകയില്ല, ചീരയെപ്പോലെ ഇലക്കറിയാണ് ചീരച്ചേമ്പ്. തണ്ടും ഇലകളുമാണ് ഭക്ഷ്യയോഗ്യം.
നിരവധി പ്രോട്ടീനുകള്‍ നിറഞ്ഞ ചീരച്ചേമ്പിന്, വിത്തില്ലാചേമ്പ്, ഇലച്ചേമ്പ് എന്നീ പേരുകളുമുണ്ട്. അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയാല്‍ കുറെ കാലം ഇലക്കറികള്‍ ഉണ്ടാക്കാന്‍ ചീരച്ചേമ്പ് സഹായിക്കും. ഗ്രോബാഗിലുമിതു നന്നായി വളരും.
തിരിച്ചറിയാം
ചീരച്ചേമ്പിന്റെ ഇലകളുടെ അടിയില്‍ ചുളിഞ്ഞ പോലുള്ള പാടുകളുണ്ടാകും. മറ്റു ചേമ്പിലകളെക്കാള്‍ മൃദുലമായിരിക്കും. ചുവട്ടില്‍ ധാരാളം തൈകള്‍ ഉണ്ടാകും, കിഴങ്ങുണ്ടാവുകയില്ല.
ചേമ്പ് വര്‍ഗത്തില്‍പ്പെട്ട ഒരിനമാണിതെങ്കിലും ചീരയുടെ ഉപയോഗമാണിതിന്. ഇലയും തണ്ടും അരിഞ്ഞെടുത്ത് തോരന്‍ വെക്കാം.
ഒരു പാട് പോഷക ഗുണങ്ങള്‍ അടങ്ങിയ ഒരിനമാണ് ചീര ചേമ്പ്. വിറ്റമിന്‍ A, വിറ്റമിന്‍ ഇ, വിറ്റമിന്‍ B6, കാത്സ്യം, അയേണ്‍, പ്രോട്ടീന്‍, നാരുകള്‍ ഇവ അടങ്ങിയിരിക്കുന്നു. കൊളസ്ട്രോള്‍ തീരെ കുറഞ്ഞ ഒരിനമാണ് ഈ ഇലക്കറി.
ഗുണങ്ങള്‍
1. ഹൃദയാരോഗ്യ സംരക്ഷണത്തിനു സഹായിക്കുന്നു.
2. രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാകാന്‍ സഹായിക്കും.
3. ശരീര ഭാരം കുറയ്ക്കും.
4. ചര്‍മ്മാരോഗ്യം സംരക്ഷിക്കും.
5. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും.
6. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കും
7. തൈറോയിഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നു.
8. നാഡീ വ്യൂഹത്തിന്റെ ശരിയായ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നു.
9, വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ ഒഴിവാക്കി യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക