പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമോ എന്ന പേടിയാണ് നരേന്ദ്രമോദിയ്ക്കെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ നരേന്ദ്രമോദി ഏകാധിപതിയാണെന്നും അദ്ദേഹത്തെ ഹിറ്റ്ലറോട് സാമ്യപ്പെടുത്തുകയും ചെയ്തിരുന്നു അദ്ദേഹം. ഇതിനു പിന്നാലെയാണ് പി. ചിദംബരത്തിന്റെ പുതിയ പരാമർശം. ആസാമിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായുള്ള ത്രിദിന പരിശീലന ക്യാമ്പിനെ അഭിസംബോധന ചെയ്ത സംസാരിക്കവെയാണ് അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ പരാമർശം നടത്തിയത്.
മാത്രമല്ല, ‘വിനാശകരം’ എന്നാണ് ബി.ജെ.പി സര്‍ക്കാരിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ദൈവമുൾപ്പെടെ ഒന്നിനെയും മോദി ഭയക്കുന്നില്ലെങ്കിലും തിരഞ്ഞെടുപ്പിനെ അദ്ദേഹം ഭയക്കുന്നു. മോദി എന്തിനെയെങ്കിലും ഒന്നിനെ ഭയക്കുന്നു എന്നാലോചിക്കുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. ഒരു സാഹചര്യത്തിലും തിരഞ്ഞെടുപ്പിൽ തോൽക്കുവാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. എല്ലാ തിരഞ്ഞെടുപ്പുകളിലും മോദിയെ പരാജയപ്പെടുത്തുക എന്നതാണ് രാജ്യത്തെ രക്ഷിക്കാനുള്ള ഏക വഴി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക