ട്രൈബല്‍ ഹോസ്റ്റല്‍ കുട്ടികള്‍ക്ക് നല്ല ഭക്ഷണം നൽകാത്തതിൽ ഉദ്യോഗസ്ഥർക്ക് നേരെ വിമർശനവുമായി മന്ത്രി കെ. രാധാകൃഷ്ണന്. കഴിഞ്ഞ ദിവസം നൂല്‍പ്പുഴ രാജീവ് ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നടത്തിയ സന്ദര്‍ശത്തിനിടെയാണ് മന്ത്രി ഉദ്യോഗസ്ഥരെയും പാചകക്കാരെയും വിളിച്ചുവരുത്തി ശാസിച്ചത്. കുട്ടികളുമായി മന്ത്രി സംസാരിക്കുന്നതിനിടെയാണ് തങ്ങൾക്ക് പച്ചരിച്ചോറാണ് നൽകുന്നതെന്ന വിവരം മന്ത്രി അറിഞ്ഞത്. തുടർന്ന് ഉദ്യോഗസ്ഥരോട് മന്ത്രി ഇതേപ്പറ്റി ചോദിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ഇനിമുതല്‍ പച്ചരിച്ചോറ് നല്‍കരുതെന്ന് പറഞ്ഞ മന്ത്രി വിളച്ചിലെടുത്താല്‍ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥരോട് സൂചിപ്പിച്ചു.
വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റം; മന്ത്രി സജി ചെറിയാന്റെ ഗണ്മാന് സസ്പെന്ഷന്
പോഷകാഹാര കുറവ് പല കുട്ടികളിലും ഉണ്ടായിരുന്നു. ആദിവാസി ജനവിഭാഗങ്ങളെ സ്വയം പര്യാപ്തതയിലേക്ക് ഉയര്‍ത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വകുപ്പിന്റെ ഫണ്ടുകള്‍ കൃത്യമായ ലക്ഷ്യത്തോടെ ചെലവഴിക്കപ്പെടണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണ്. ക്രിയാത്മകമല്ലാതെ ഫണ്ടുകള്‍ ചെലവഴിക്കപ്പെടുന്ന രീതിക്ക് മാറ്റം വരുത്തുമെന്നും മന്ത്രി കെ. രാധാകൃഷ്ണന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക