ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് വിവാഹ വാർഷിക ആഘോഷത്തിനിടയിൽ യുവാവ് കുത്തേറ്റു മരിച്ചു. കായംകുളം പുതുപ്പള്ളി സ്വദേശി ഹരികൃഷ്ണനാണ് കുത്തേറ്റു മരിച്ചത്.സുഹൃത്തുക്കളുമായി വിവാഹ വാർഷികാഘോഷത്തിനിടെ നടത്തിയ മദ്യസൽക്കാരത്തിൽ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. സുഹൃത്തായ ജോമോനാണ് ഹരികൃഷ്ണനെ കുത്തിയതെന്ന് പൊലിസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക