കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ തീപ്പിടിത്തം . മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് തീ പിടിച്ചത്. അഗ്നിശമന സേന തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്.
ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് തീ കത്തുന്നത് കണ്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്ലാസ്റ്റിക്ക് മാലിന്യം വേർതിരിക്കുന്ന സ്ഥലത്താണ് തീ പിടിച്ചത്. പതിനൊന്ന് തൊഴിലാളികൾ ഈ ഗോഡൗണിന് അകത്ത് ഉണ്ടായിരുന്നു, തീ കത്തുന്നത് കണ്ട് ഇവർ ഓടി പുറത്തിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക