അഭിമുഖത്തിനിടെ സായ് പല്ലവി അവതാരകയ്ക്ക് നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശ്യാം സിന്‍ഹ റെഡ്ഡി എന്ന ചിത്രത്തില്‍ നടന് നാനിയും നടി കൃതി ഷെട്ടിയും തമ്മിലുള്ള ചുംബനരംഗത്തെ കുറിച്ചാണ് അവതാരക ചോദിച്ചത്.
ചുംബനരംഗത്തില്‍ കൂടെ അഭിനയിക്കാന്‍ സായി പല്ലവി, കൃതി ഇവരില്‍ ആരായിരുന്നു കംഫര്‍ട്ടബിള്‍ ആരാണ് അണ്‍കംഫര്‍ട്ടബിള്‍ എന്നായിരുന്നു അവതാരക നാനിയോട് ചോദിച്ചത്. ഇതിനിടെ സായ് പല്ലവി ഇടപെടുകയായിരുന്നു. ഈ ചോദ്യമാണ് അണ്‍കംഫര്‍ട്ടബിള്‍ എന്നാണ് സായ് പറയുന്നത്.
തനിക്ക് തോന്നുന്നു ഈ ചോദ്യമാണ് അണ്‍കംഫര്‍ട്ടബിള്‍. ആ സീനിനെ കുറിച്ച് സംസാരിച്ച് ഇരുവരും കംഫര്‍ട്ടബിള്‍ ആയതിന് ശേഷമാണ് ആ രംഗം അവതരിപ്പിക്കുന്നത്. ആ കഥയുടെ അനിവാര്യതയ്ക്ക് വേണ്ടിയാണത്. ഉറപ്പായും അതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ അണ്‍കംഫര്‍ട്ടബിള്‍ ആകുമെന്ന് സായ് പറഞ്ഞു.
സിനിമയില്‍ മറ്റ് റൊമാന്റിക് സീനുകളുണ്ടോ എന്ന അവതാരകയുടെ അടുത്ത ചോദ്യത്തിനും നടി എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇത്തരം ചോദ്യങ്ങളുടെ അനിവാര്യതയില്ല എന്നാണ് താരം പറഞ്ഞത്. എന്നാല്‍ നാനി ആ ചോദ്യത്തിന് മറുപടി നല്കി.
കഥക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായാല്‍ പിന്നെ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കില്ല. പ്രൊഫഷണല്‍ അഭിനേതാക്കള്‍ എന്ന നിലയില്‍ സീന്‍ മികച്ചതാക്കാനാണ് ശ്രമിക്കുന്നതെന്നും നാനി വ്യക്തമാക്കി. അടുത്തിടെ പുറത്തിറങ്ങിയ ട്രെയ്ലറിലാണ് കൃതിയും നാനിയും ചുംബിക്കുന്ന രംഗങ്ങള്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക