പി.ടി തോമസിന്റെ മൃതദേഹം ശ്മശാനത്തിൽ എത്തിയപ്പോൾ അവസാന ചുംബനം നൽകിയ ഭാര്യയുടെയും മക്കളുടെയും മുഖം മലയാളിക്ക് നോവു കാഴ്ചയായി. ചില്ല് കൂട്ടിൽ നിന്നും പി.ടിയെ പുറത്തെടുത്തപ്പോഴാണ് ആ നെഞ്ചിൽ തല ചേർത്തുവച്ച് പ്രിയപ്പെട്ടവന് ഉമ അവസാന ചുംബനം നൽകിയത്.
പിന്നാലെ മക്കളും ബന്ധുക്കളും അദ്ദേഹത്തിന് ചുംബനം നൽകി. പി.ടിയുടെ പ്രണയകഥ അറിയുന്ന ഏതൊരാളെയും െകാളുത്തി വലിക്കുന്ന കാഴ്ചയ കൂടി ആയി ഇത്.
മൃതദേഹം ഇന്നു പുലർച്ചെയോടെയാണ് ജന്മനാടായ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ചത്. അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് പേരാണ് കാത്തുനിന്നത്. അർബുദത്തിനു ചികിത്സയിലായിരുന്ന പി.ടി.തോമസ് ഇന്നലെ രാവിലെ 10.15നാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ അന്തരിച്ചത്. രണ്ടു മാസം മുൻപാണ് രോഗം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക