രാജ്യത്തെ എല്ലാ പൗരന്മാർക്കും ക്രിസ്മസ് ആശംസകള്‍ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. യേശുക്രിസ്തുവിന്റെ ആദര്‍ശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവ സ്വന്തം ജീവിതത്തില്‍ സ്വീകരിച്ചുകൊണ്ട് നീതി, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കണമെന്ന് അദ്ദേഹം എല്ലാവരോടുമായി ആവശ്യപ്പെട്ടു.
എല്ലാ ജനങ്ങളുടെയും ജീവിതത്തില്‍ സമാധാനം, സന്തുലനം, അനുകമ്പ തുടങ്ങിയവ ഉളവാക്കുന്നതാണ് ക്രിസ്മസ്. സമൂഹത്തിലെ അംഗങ്ങള്‍ക്കിടയില്‍ ഐക്യം, സാഹോദര്യം എന്നിവ ഈ ആഘോഷം പ്രോത്സാഹിപ്പിക്കുന്നതായും രാഷ്ട്രപതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക