ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം. ഷോപിയാൻ സെക്ടറിലാണ് സംഭവം നടന്നത്. ഇന്ന് പുലർച്ചെ നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യൻ സൈന്യം രണ്ട് ഭീകരരെ വധിച്ചത്. ഷോപിയാൻ സെക്ടറിലെ ചൗഗാം ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്. സൈന്യത്തെ കണ്ടതോടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ഈ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിക്കുകയും തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുകയുമായിരുന്നു സൈന്യം. സൈന്യത്തെ കണ്ടതോടെ വെടിയുതിർത്ത ഭീകരരോട് തിരിച്ചടിക്കുകയായിരുന്നു സൈന്യം. ഇവിടങ്ങളിൽ കൂടുതൽ ഭീകരരുണ്ടോ എന്ന് പരിശോധിക്കുകയാണ് സൈന്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക